വാഗമണ്ണിൽ പ്രമുഖ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവിന്റെ റിസോർട്ടിൽ നിശാപാർട്ടി, എൽ എസ് ഡി, സ്റ്റാമ്പ്, ഹെറോയിൽ, കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകൾ,അടക്കം ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെ അറുപതോളം പേർ റെയ്‌ഡിൽ കുടുങ്ങി, നിശാപാർട്ടിയുടെ മറവിൽ പെൺ കച്ചവടവും.. റിസോർട്ടിലെ റൂമുകളിൽ നിന്നു പിടികൂടിയ ജോഡികൾ പലരും അർദ്ധനഗ്നരായിരുന്നു.

വാഗമൺ / വാഗമണ്ണിൽ പ്രമുഖ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവിന്റെ സ്വകാര്യ റിസോർട്ടിൽ ഞായറാഴ്ച നടന്ന നിശാപാർട്ടിയിൽ ജില്ലാ നർകോട്ടിക് സെൽ നടത്തിയ റെയ്‌ഡിൽ എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടി. നിശാപാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിയിലെടുത്തു. എൽ എസ് ഡി, സ്റ്റാമ്പ്, ഹെറോയിൽ, കഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്ഇൻ റിസോർട്ടിൽ ആയിരുന്നു റെയ്ഡ് നടന്നത്.

നിശാപാർട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്‌ഡിൽ ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. നിശാപാർട്ടിയുടെ മറവിൽ പെൺ കച്ചവടവും നടന്നതായി വിവരമുണ്ട്. പോലീസ് പിടിയിലായ ചിലരെ ജോഡിയായി അർദ്ധനഗ്നയാവസ്ഥയിൽ റിസോർട്ടിലെ റൂമുകളിൽ നിന്നുകൂടിയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യംചെയ്തു വരികയാണെന്നും തുടർനടപടികൾ തിങ്കളാഴ്ച പൂർത്തീകരിക്കുമെന്നും ഇടുക്കി എഎസ്പി സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്ഇൻ റിസോർട്ടിൽ ഇതിനു മുൻപും പല തവണ നിശാപാർട്ടികൾ നടന്നിരുന്നതായി ആരോപണം ഉണ്ട്. നിശാപാർട്ടികൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ അവ നടത്തരുതെന്ന് പോലീസ് നൽകിയിരുന്ന കർശന നിർദേശം മറികടന്നാണ്ഭരണ സ്വാധീനത്തിന്റെ മറവിൽ റിസോർട്ടിൽ ഞായറാഴ്ച രാത്രിയും നിശാപാർട്ടി നടത്തുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള മയക്ക് മരുന്ന് ലോബിയാണ് പാർട്ടിക്ക് പിന്നിലെന്നാണ് നാർക്കോട്ടിക് നൽകുന്ന സൂചന.