CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കൊവിഡ് ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടമുണ്ടാക്കി.

തിരുവനന്തപുരം/ കൊവിഡ് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല, നിരവധി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറ്റം നടത്തുന്നതിനിടെയാണ് കൊവിഡ് എത്തിയത്. ഇത് ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.15 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുത്തിരുന്ന മേഖലയില്‍ വൻ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. തിരുവനന്തപുരം പൊന്മുടി, കൊല്ലം മലവേല്‍പ്പാറ, പാലാ ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്, ഇടുക്കി അരുവിക്കുഴി ടൂറിസം, മലപ്പുറം കോട്ടക്കുന്ന്, വയനാട് ചീങ്ങേരിമല റോക്ക് അഡ്വെഞ്ചര്‍ ടൂറിസം തുടങ്ങിയ ടൂറിസം പദ്ധതികള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിച്ചു.