Kerala NewsLatest NewsPolitics
ലക്ഷദ്വീപിന് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട് ;എം.ബി. രാജേഷ്
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ കേരള നിയമസഭയില്‍ നീക്കം. ലക്ഷദ്വീപിന് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു.ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി .
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ പല രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് സര്‍വകക്ഷിയോഗം ചേരുമെന്നും അറിയിച്ചു .