മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്‌താല്‍ ലൈഫ് മിഷന്‍ തട്ടിപ്പിലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും-കെ സുരേന്ദ്രൻ

കോഴിക്കോട്: ലൈഫ് മിഷന്‍ തട്ടിപ്പിന്‍റെ പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രിക്കെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആലിബാബയും 41 കള്ളന്‍മാരും എന്ന് പറയുന്നത് പോലെ പിണറായി വിജയനും 20 കള്ളന്‍മാരും ആണ് സംസ്ഥാന മന്ത്രി സഭയിലെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്‌താല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും.
ഭരണത്തിന്റെ തണലില്‍ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവച്ച് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാവണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത് ഇതിനു വേണ്ടിയാണ്. അതിന്റെ അന്വേഷണം എവിടെയുമെത്തിയില്ല. സി.സി.ടി.വി ദ്യശ്യങ്ങള്‍ വിട്ടുകൊടുക്കാതെ ദേശീയ ഏജന്‍സികള്‍ക്ക് തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മക്കളെയും ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താന്‍ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. ലൈഫ് മിഷനിലെ കമ്മിഷന്റെ തൊണ്ടിമുതല്‍ മാറ്റാനാണ് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കില്‍ നിരീക്ഷണം ലംഘിച്ച് എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യം ദേശീയ ഏജന്‍സികളും കേരള പൊലീസും അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.