Kerala NewsLatest News

മാവോയിസ്റ്റ് ഭീഷണി; പോളിങ് ബൂത്തുകള്‍ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയില്‍

എടക്കര : മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകള്‍ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയില്‍. വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥര്‍ മടങ്ങും വരെ ഈ ബൂത്തുകള്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിരിക്കും.

വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപൊയില്‍, വെള്ളക്കട്ട, കാരക്കോട്, മരുത, നാരോക്കാവ് തുടങ്ങിയ ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാടുകാണി ചുരം വഴി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.
കൂടാതെ, ഇവിടെ മദ്യവും ലഹരി മരുന്നും കടത്തുന്നത് തടയാന്‍ എക്സൈസ് സംഘവും കര്‍ശന പരിശോധന നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button