CinemaCovidKerala NewsLatest NewsMovieNews

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് തിയ്യറ്ററുടമകള്‍

കൊച്ചി: സിനിമാപ്രേമികളെല്ലാവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് തിയേറ്ററുടമകള്‍. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

2020 ഏപ്രില്‍ മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മരയ്ക്കാര്‍. കോവിഡ് പ്രതിസന്ധിമൂലം ചിത്രത്തിന്റെ റിലീസ് കാലങ്ങളോളം നീണ്ടുപോവുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക, നിര്‍മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.മരയ്ക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായ നിര്‍മ്മിച്ചതാണ്.

ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ ഇനി പോകില്ല. ബിഗ് സ്‌ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്ന് മാത്രം. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത്മാനും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളാണ്. അഞ്ചോ പത്തോ ദിവസങ്ങള്‍കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ ഭാവിയില്ല. അവ ഒടിടി ചിത്രങ്ങളാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും തിയേറ്ററുടമകള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button