കടല്‍ക്കൊലക്കേസ്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സര്‍ക്കാര്‍
കൊച്ചി: എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിവയ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എണ്ണക്കപ്പലായ എന്‍ റിക്കലെക്‌സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുമായി സംസ്ഥാന ആഭ്യന്തര വകുപ്പ് സുപ്രീംകോടതയില്‍ എത്തിയത്.
വെടിവയ്പില്‍ തകര്‍ന്ന ബോട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുണ്ടായിരുന്നുവെന്നും ആ കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. കൊല്ലം സ്വദേശിയായ പ്രജിത് എന്ന കുട്ടിയാണ് ബോട്ടിലുണ്ടായിരുന്നത്. തന്റെ മുന്നില്‍ വെടിയേറ്റു വീഴുന്നവരെ കണ്ട പ്രജിത് മാനസിക വിഭ്രാന്തിയിലായെന്നും തുടര്‍ന്ന് 2019ല്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.
കടല്‍ക്കൊലക്കേസില്‍ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ടു കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികള്‍ക്കു തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രജിത്തിന്റെ ബന്ധുക്കള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും പരാതി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാവികരുടെ വെടിയേറ്റു മരിച്ച കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലു കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ടു കോടി രൂപയും നല്‍കാന്‍ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍ക്കൊലക്കേസിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. എന്നാല്‍ അതിനു ശേഷം നഷ്ടപരിഹാരത്തിന്റെ വിഹിതം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കോടതിയിലെത്തുകയാണുണ്ടായത്. മത്സ്യത്തൊഴിലാളികളില്‍ എട്ടുപേര്‍ കന്യാകുമാരി ജില്ലക്കാരാണ്. പ്രജിത് ബോട്ടിലുണ്ടായിരുന്നു എന്ന കാര്യം തെളിവ് സഹിതം കോടതിയില്‍ തെളിയിക്കണം. ഇതിനായി ഇക്കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കേണ്ടതുണ്ട്.