മുന്നോക്ക സംവരണം അഞ്ചായി കുറക്കണം: വെള്ളാപ്പള്ളി.

മുന്നാക്ക സംവരണം പത്ത് ശതമാനത്തിൽ നിന്ന് അഞ്ച് ശത മാനമാക്കി കുറക്കണമെന്ന് എസ്.ൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർ അഞ്ചുശതമാനം മാത്രമേ വരൂ സംവരണം അവർക്ക് മാത്രം മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാല പ്രാബല്യത്തോടെ മുന്നാക്ക സംവരണം നടപ്പാക്കണമെന്ന് എൻഎസ്എസ് ആവശ്യമുന്ന യിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയ മാണിത്. ഇത് കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ യുഡിഎഫ് ഇതിൽ നിലപാട് വ്യക്തമാക്കണം. സർക്കാർ നടപടിയിൽ സംയുക്തമായ സമരങ്ങൾക്ക് എസ്എൻഡിപി ആലോചിക്കുന്നുണ്ടെന്നും വെള്ളാ പ്പള്ളി പറഞ്ഞു.
ഏത് സമുദായത്തിലെയും പാവപ്പെട്ടവർക്ക് സർക്കാർ സഹായം നൽകുന്നതിന് എതിരല്ല. എന്നാൽ അത് മറ്റുള്ളവർക്ക് ദ്രോഹം ചെയ്തുകൊണ്ടാകരുത്. സവർണ ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ ചേർന്നാൽ 26 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. വിദ്യാഭ്യാ സമേഖലയിലടക്കം അവർ ഏറെ മുൻപിലാണ്. ഭരണതലത്തിലും അവർക്ക് പ്രാതിനിധ്യമുണ്ട്. ഇതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അഞ്ച് ശതമാനമേ വരൂ. അവർക്ക് 10 ശതമാനം സംവരണം കൊടുക്കുക എന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി സുചിപ്പിച്ചു.
അതേ സമയം മുന്നാക്ക സംവരണം ഈ വർഷം ജനുവരി മുതൽ മുൻകാ ല പ്രാബല്യത്തോടെ അനുവദിക്കണമെന്നും മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാ ത്തതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.