Latest NewsNationalNewsTamizh nadu

ഭൂമിയില്‍ കോവിഡ്; വിവാഹം ആകാശത്തില്‍ വെച്ച് നടത്തി തമിഴ്‌നാട്ടിലെ യുവമിഥുനങ്ങള്‍

ചെന്നൈ: കോവിഡ് മഹാമാരിക്കിടെ ആകാശത്ത് വച്ച്‌ നടന്നൊരു വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരം​ഗമാകുന്നത്. മെയ് 23നാണ് ആകാശത്തുവച്ച്‌ രണ്ട് പേര്‍ വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം വിമാനത്തില്‍ വച്ച്‌ നടത്തിയതിന് പിന്നിലെ കാരണവും കൊവിഡ് മഹാമാരി തന്നെയാണ് . മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്ന് ആകാശത്തുവച്ച്‌ തന്നെ വിവാഹവും നടന്നു.

തമിഴ് നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടികയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച്‌ രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച്‌ വിവാഹം കഴിച്ച്‌ ആ ചടങ്ങ് മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആ‍ര്‍ടിപിസിആ‍ര്‍ ടെസ്റ്റ് നടത്തി നെ​ഗറ്റീവ് ആയതാണെന്നും ദമ്ബതികള്‍ അറിയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button