keralaKerala NewsLatest News

വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിപരിക്കേൽപിച്ചു യുവാവ്

പാലക്കാട് നെന്മാറയിൽ സൗഹൃദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവ്, യുവതിയെയും പിതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവർ മേലാർകോട്ട് കൂളിയാട് ഗിരീഷ് (29)നെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റത് സതീഷ് കുമാറും മകൾ ശ്രുതിയ്ക്കുമാണ്.

നാലുവർഷമായി യുവതിയുമായി അടുപ്പത്തിലുണ്ടായിരുന്ന ഗിരീഷ്, വിദേശത്തായിരുന്നു. ഇവർ നാട്ടിലെത്തിയപ്പോൾ വിവാഹാഭ്യർത്ഥന മുന്നോട്ടുവച്ചു. എന്നാൽ ശ്രുതി താൽപര്യമില്ലെന്ന് അറിയിച്ചു. തുടർന്ന് പ്രതി യുവതിയെ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വിവാഹത്തിന് വഴങ്ങാതെ വന്നതോടെ, ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ നീളം കൂടിയ കത്തിയുമായി വീട്ടിൽ കയറിയ ഗിരീഷ്, ബെഡ്‌റൂമിൽ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചു. തടയാനെത്തിയ പിതാവിനെയും വെട്ടുകയായിരുന്നു. യുവതിക്ക് കൈയിലും മുതുകിലും, പിതാവിന് കൈവിരലിലും നെറ്റിയിലും പരിക്കേറ്റു. ഭാഗ്യംകൊണ്ട് പരിക്കുകൾ ഗുരുതരമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tag: Marriage proposal rejected; Youth enters girlfriend’s house and stabs father in Palakkad’s Nenmara

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button