Latest News
വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് കോടതി
വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഇതിനായി വധുവരന്മാരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ച് രജിസ്ട്രേഷന്‍ നടത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവാഹ രജിസ്‌ട്രേഷന് ബദല്‍ സംവിധാനം അനിവാര്യമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.