വമ്പൻ കിഴിവുമായി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്യുവി

ഈ മാസം 1.55 ലക്ഷം രൂപ വരെ കിഴിവിൽ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്യുവി . ഈ കിഴിവിൽ കാറിന്റെ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്.ഓഫറിന്റെ ആനുകൂല്യം ശക്തമായ ഹൈബ്രിഡ് വേരിയന്റിലും ലഭ്യമാണ് .മാരുതി കിഴിവുകള്‍ ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ വേരിയന്റുകള്‍ക്കും ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു. 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ശക്തമായ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 1.55 ലക്ഷം രൂപ വരെയും പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.35 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും. പെട്രോള്‍ വേരിയന്റുകളില്‍ 57,900 രൂപ വരെ വിലയുള്ള ഡൊമിനിയന്‍ എഡിഷന്‍ ആക്‌സസറികള്‍ ബണ്ടില്‍ ചെയ്യുന്നു. 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി യൂണിറ്റുകള്‍ക്കും 40,000 രൂപ വരെ കിഴിവ് ലഭിക്കും. ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോഴും ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ 2024 മോഡല്‍ സ്റ്റോക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഈ മാസം ഏറ്റവും ഉയര്‍ന്ന കിഴിവുകള്‍ ഈ യൂണിറ്റുകളിലും ലഭ്യമാണ്. ഈ ആനുകൂല്യങ്ങളില്‍ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ വരെ എക്സ്റ്റന്‍ഡഡ് വാറന്റി, 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. 1.75 ലക്ഷം രൂപ വരെ ഇതിലൂടെ ലാഭിക്കാം.