Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsPolitics

വേലിയിലെ പാമ്പായി എൻഫോഴ്സ്മെൻ്റ്; സർക്കാറിനെ കുടഞ്ഞ് ഇ ഡി, തേന്മാവിൻ കൊമ്പത്തിലെ മാണിക്യൻ പറഞ്ഞ പോലെ ലേലു അല്ലു പറയേണ്ടി വരുമോ.

പലവിധ കേസുകളിലായി സി ബി ഐയുടെ ചൂടറിഞ്ഞ സംസ്ഥാന സർക്കാർ ലൈഫിൽ നിന്ന് സി ബി ഐയെ ഒഴിവാക്കാനാണ് തുടക്കം മുതൽ ശ്രമിച്ചത്. ഇ ഡി വേണമെങ്കിൽ വന്നോട്ടെ എന്നാലും സി ബി ഐ വേണ്ടന്നായിരുന്നു സർക്കാറിൻ്റെയും പാർട്ടിയുടെയും നില പാട്. പക്ഷെ ഇ ഡി വേലിയിലെ പാമ്പാണെന്ന് സർക്കാർ തിരിച്ചറി ഞ്ഞത് കുറെ വൈകിയാണ്. സംസ്ഥാന സർക്കാറിനെ എടുത്തിട്ടലക്കി സർവ്വ അഴിമതികളും പിഴിയുകയാണ് ഇ ഡി. അന്വേഷണ വിവര ങ്ങൾ ഒക്കെയും അപ്പപ്പോൾ ഇ ഡി, സി ബി ഐ ക്ക് കൈമാറുന്നു മുണ്ട്. കക്ഷത്തിലെ പാമ്പായി മാറി സർക്കാറിനെ ഇ ഡി ശ്വാസം മുട്ടിക്കുമ്പോൾ അതിൽ നിന്ന് രക്ഷതേടാനാണ് ഇപ്പോൾ സർക്കാറി ൻ്റെ ശ്രമം. കെഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർ ട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവ ശ്യപ്പെട്ടപ്പോൾ, തടയിടുന്നതിനായി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ഇതു ഇ.ഡി അധികാരപരിധി മറികടന്നെന്നാരോപിച്ച് പ്രത്യക്ഷ സമരത്തിന് സി.പി.എം തയ്യാറെടുക്കുകയുമാണ്. സി ബി ഐയോടുള്ള സമീപനം ഇഡിയ്‌ക്കെതിരെയും ചാനൽ ചർച്ചകളിൽ ഉയർത്തുകയാണ് ഇടത് നേതാക്കളിപ്പോൾ.

സ്വപ്നയെയും ശിവശങ്കറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതി യിൽ സമർപ്പിക്കുന്നതോടെ, ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകാതി രിക്കാൻ സർക്കാരിനാവില്ല. സർക്കാർ നയങ്ങളെക്കുറിച്ചല്ല, പദ്ധതി കളിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇത് തെളിയിക്കാനാണ് രേഖകൾ ആവശ്യപ്പെട്ടത്. പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കള്ളപ്പണ, ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ വിപുലമായ അധികാരമാണ് ഇ.ഡിക്കുള്ളത്. വടക്കാഞ്ചേരിയിലേതു പോലെ, വിദേശസഹായത്തോടെ നിരവധി ഫ്ളാറ്റ് സമുച്ചയമുണ്ടാക്കാൻ ശിവശങ്കറും സ്വപ്നയും പദ്ധതി യിട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പദ്ധതികളിലെ കള്ളപ്പണ, ബിനാമി, കോഴയിടപാടുകളെ കുറിച്ചാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

കൊച്ചി സ്മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനിക ളുമായുള്ള 4000 കോടിയുടെ ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കറും, ഇടപെടലുകൾ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെഫോണിൽ ടെൻഡർ തുക യെക്കാൾ 49% കൂട്ടിയാണ് കരാർ നൽകിയത്. 1028 കോടിയാ യിരുന്നു ടെൻഡർ തുകയെങ്കിൽ മന്ത്രിസഭാതീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1531കോടിക്ക് കരാർനൽകി. ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറിയതായും വിവരം കിട്ടി. ടെക്‌നോ പാർ ക്കിൽ അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾ ഡിംഗ്സും എംബസിഗ്രൂപ്പും ചേർന്നുള്ള ഐ.ടി, അടിസ്ഥാനസൗകര്യ പദ്ധതിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട്.

ശിവശങ്കറിനെ ഇരയാക്കി സർക്കാരിനെ കൊരുക്കാൻ തന്നെയാണ് ഇ ഡിയുടെ ശ്രമം. കള്ളപ്പണബിനാമി ഇടപാടുകൾക്ക് ശിവശങ്കർ വഴി യൊരുക്കിയോയെന്ന് പരിശോധിക്കുന്നതിനായി ഐ.ടി. വകുപ്പി ന്റെ സർവാധികാരിയായിരിക്കെ ശിവശങ്കർ മുൻകൈ യെടുത്ത പദ്ധതി കളിലെല്ലാം ഇ.ഡി അന്വേഷണം നടത്തും. പദ്ധതിക ളിൽ കള്ളപ്പണ കോഴയിടപാടുകൾക്ക് കൺസൾട്ടൻസികൾ വഴിയൊ രുക്കിയെന്നാണ് സംശയം. കെഫോൺ പദ്ധതിയിൽ 7കൺസൾട്ടൻ സിക്കായി ചെല വിട്ടത് 3.32കോടി രൂപയാണ്. ധനവകുപ്പ് എതിർത്തി ട്ടും, ലണ്ടനിലെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ കൺസൾട്ടന്റാക്കി ഇമൊബിലിറ്റി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ടെന്ന് ഇ ഡി നിരീക്ഷിക്കുന്നു.

ഇതിനൊക്കെ പുറമെ അഴിമതിക്കേസുകൾ കോടതി സി.ബി.ഐക്ക് കൈമാറാനുമിടയുണ്ട്. ഒരു താൽക്കാലിക സ്റ്റേ കൊണ്ടൊന്നും സി ബി ഐയെ പൂട്ടാനാവില്ല എന്ന് സർക്കാറിനറിയാം. വിലക്ക് നീക്കി ഇ ഡി കണ്ടെത്തിയ തെളിവുകളുടെ ചുവട് പിടിച്ച് സി ബി ഐ കൂടി വന്നാൽ സർക്കാറിന് പിന്നെ ഒന്നും നോക്കേണ്ടി വരില്ല. സമസ്താ പരാധങ്ങളും പൊറുക്കാൻ തേന്മാവിൻ കൊമ്പത്തിലെ മാണിക്യൻ പറഞ്ഞ പോലെ ലേലു അല്ലു പറയേണ്ടി വരുമെന്ന് തീർച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button