സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളെയും നിരത്തി നിർത്തി വെടിയുതിർത്തു, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 2,000 പേർ

സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റാപിഡ് സപ്പോർട്ട് ഫോഴ്സ് (RSF) നടത്തിയ കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
സമൂഹമാധ്യമങ്ങളിൽ ആർഎസ്എഫ് സേന നിരവധിയാളുകളെ നിരത്തി വെടിവെക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫും തമ്മിലാണ് നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടൽ. എൽ ഷാഫിർ നഗരം വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല വ്യാപകമായത്. ന്യൂനപക്ഷ വിഭാഗങ്ങളെയും എതിരാളികളെയും ലക്ഷ്യമിട്ടാണ് ആർഎസ്എഫ് കൊലപാതകങ്ങൾ നടത്തുന്നത്.
അടുത്തിടെ രണ്ടു ദിവസത്തിനിടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സംഘർഷത്തിൽ ഇതുവരെ 1.5 ലക്ഷം പേർ മരിക്കുകയും 1.20 കോടി പേർ വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. സുഡാനിലെ പട്ടാള ഭരണാധികാരി അബ്ദേൽ ഫത്താ അൽ ബുർഹാനെ സൈന്യം പിന്തുണക്കുന്നു. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ പിന്തുണക്കുന്നവരാണ് ആർഎസ്എഫ് . 2019-ൽ ഒമർ അൽ ബഷീറിനെ പുറത്താക്കിയതോടെ ഇരു സേനകളും തമ്മിലുള്ള അധികാര പോരാട്ടം തുടങ്ങി.
Tag: Massacre in Sudan; Women and children lined up and shot, 2000 killed in two days



