ജയിലുകളിലെ വനിത തടവുകാരുടെ യൂണിഫോം പരിഷ്‌കരണം പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ സ്ത്രീ തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കുന്ന വിഷയം പരിഗണനയില്‍. യൂണിഫോം വസത്രത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. നിലവില്‍ സ്ത്രീ തടവുകാര്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം െൈനറ്റിയോ ചുരിദാറോ ആക്കാനാണ് സാധ്യത. ജയില്‍ വകുപ്പാണ് ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
അതേസമയം നിലവില്‍ ആവശ്യമെങ്കില്‍ വനിത തടവുകാര്‍ക്ക് സാരിയും ബ്ലൗസും ധരിക്കാനും അനുമതി നല്‍കുന്നുണ്ട്. ജയിലിലെ ജോലികള്‍, ജയിലിന് പുറത്തുള്ള ജോലികള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് ടീഷട്ടോ ട്രാക്‌സ്യൂട്ടോ നല്‍കുന്ന കാര്യവും ആലോചനയിലാണ്.
എന്നാല്‍ പുരുഷ തടവുകാരുടെ യൂണിഫോം മാറ്റം വരുത്തുന്നത്് ആലോചനയിലില്ല. തടവുകാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുളള ശിപാര്‍ശകളും ജയില്‍ വകുപ്പ് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച വിഷന്‍ 2030 രൂപരേഖയില്‍ പറയുന്നുണ്ട്.