റഷ്യയിലെ കാംചാക്ക തീരത്ത് വൻ ഭൂചലനം; ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി തിരമാലകൾ

റഷ്യയിലെ കാംചാക്ക തീരത്ത് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ജപ്പാനും റഷ്യയും ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും അമേരിക്കൻ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരമുള്ള തിരമാലകൾ അടിച്ചു. രണ്ട് സ്ഥലങ്ങളിൽ തീരത്ത് വലിയ തിരമാലകൾ എത്തിയതായി റിപ്പോർട്ട്. ഫുക്കുഷിമ ആണവ നിലയത്തിൽ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് സ്ഥാപനം ഒഴിപ്പിച്ചു.
റഷ്യയിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണു. പൂർണ്ണമായി തകർന്ന ഒരു കിൻഡർഗാർട്ടനിൽ നിന്ന് ഒരു കുട്ടി കാണാതായതായി വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു.
യുഎസ്ജിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്കുകിഴക്കായി, 74 കിലോമീറ്റർ ആഴത്തിലാണ്. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Tag: Massive earthquake hits off Kamchatka coast in Russia; tsunami waves hit coasts of Japan and Russia