തെലങ്കാനയിലെ ശ്രീശൈലം ഹൈഡ്രോളിക് പവര്‍ സ്‌റ്റേഷനില്‍ ഷോര്‍ട് സര്‍ക്യുട്ടിനെ തുടർന്ന് വന്‍ അഗ്നിബാധ.

തെലങ്കാനയിലെ ശ്രീശൈലം ഹൈഡ്രോളിക് പവര്‍ സ്‌റ്റേഷനില്‍ ഷോര്‍ട് സര്‍ക്യുട്ടിനെ തുടർന്ന് വന്‍ അഗ്നിബാധ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്ഷോര്‍ട് സര്‍ക്യുട്ടിനെ തുടർന്നു പൊട്ടിത്തെറിയുണ്ടായത്. തീപിടുത്തം ഉണ്ടാവുമ്പോൾ പവര്‍ സ്‌റ്റേഷനില്‍ 19 ജീവനക്കാരുണ്ടായിരുന്നു. പത്ത് പേരെ രക്ഷപ്പെടുത്താനായി. 9 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രക്ഷപ്പെട്ടവരില്‍ ആറു പേര്‍ക്ക് സാരമായ പൊള്ളലുണ്ട്.
ശ്രീശൈലം ഡാമില്‍ സ്ഥിതി ചെയ്യുന്ന പവര്‍ സ്‌റ്റേഷനിലാണ് അപകടം. യൂണിറ്റ് നാലിലുണ്ടായ പൊട്ടിത്തെറിയാണ് അപകടമുണ്ടാക്കിയത്. ഷോര്‍ട് സര്‍ക്യുട്ട് ആണ് കാരണമെന്നാണ് വിവരം. പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചിട്ടുണ്ട്. പവര്‍ സ്‌റ്റേഷനില്‍ നിന്ന് പുക ഉയരുകയാണ്.
ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും സ്‌റ്റേഷനുള്ളിലേക്ക് കടക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കനത്ത പുക ശ്വസിച്ച് ചില രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായിട്ടുണ്ട്.