ഓസ്‌ട്രേലിയയെ തളച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ,കോവിഡിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തുടക്കം

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് നാലു മത്സര ടെസ്റ്റ് പരമ്ബരയിലെ ആദ്യം ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് എം എ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. നിലവില്‍ 15 ഓവറില്‍ ഇംഗ്ലണ്ട് 36 റണ്‍സ് നേടിയിട്ടുണ്ട്. റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി എന്നിവരാണ് ക്രീസില്‍.
കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തരമത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഓസ്ട്രേലിയയെ അവരുടെ കളത്തില്‍ പോയി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം ശ്രീലങ്കയെ അവരുടെ തട്ടകത്തില്‍ തൂത്തുവാരിയ ശേഷമാണ് ഇഗ്ലണ്ടിന്റെ വരവ്. ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ ചരിത്ര ജയം നേടിയ അതേ ബാറ്റിംഗ് ഓര്‍ഡറാണ് ചെന്നൈയില്‍ ഇന്ത്യ പിന്തുടരുക എന്ന് നായകന്‍ വിരാട് കോലി ടോസ് വേളയില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ നൂറാം ടെസ്റ്റ് മത്സരമാണിത്. ടെസ്റ്റില്‍ 100 മത്സരം കളിക്കുന്ന പതിനഞ്ചാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. പതിനെട്ടാം മത്സരത്തിനിറങ്ങുന്ന ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയില്‍ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ 300 വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ഇശാന്ത് ശര്‍മ്മക്ക് സ്വന്തമാകും എന്നതും ചെന്നൈയിലെ ആദ്യ ടെസ്റ്റിനെ ആവേശമാക്കുന്നു. ഇന്ത്യ ഏറ്റവും അവസാനമായി ചെന്നെ ചിദംബരം സ്റ്റേഡിയത്തില്‍ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2016 ല്‍ ആയിരുന്നു. അന്ന് ഇന്ത്യ 700 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഷഹ്ബാസ് നദീം
ഇംഗ്‌ളണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്‌സണ്‍