keralaKerala NewsLatest News
മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാർ അന്തരിച്ചു
മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാർ (45) അന്തരിച്ചു. ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയാണ് നിലവിൽ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു അദ്ദേഹം. മുൻപ് കോഴിക്കോട്, മലപ്പുറം ബ്യൂറോകളിലും സേവനം അനുഷ്ഠിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് വൈകിട്ട് 5 മണിവരെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. സംസ്കാരം വട്ടോളിയിലെ എലേറ്റിൽ കുടുംബ തറവാട്ടു വളപ്പിൽ നടക്കും.
Tag: Mathrubhumi News senior cameraman Prajosh Kumar passes away