കൊറോണ ബാധിതയായ ഗർഭിണി പ്രസവശേഷം മരിച്ചു
തൃശ്ശൂർ: കൊറോണ ബാധിതയായ ഗർഭിണി പ്രസവശേഷം മരിച്ചു. പാലാ സ്വദേശിനിയായ ജെസ്മി (38) ആണ് ഗർഭിണിയായിരിക്കെ കൊറോണ ബാധിയ്ക്കുകയും പ്രവാസ ശേഷം മരിക്കുന്നതും. കഴിഞ്ഞ ദിവസം ജെസ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. രോഗം മൂർച്ഛിച്ചപ്പോൾ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് രോഗം ഗുരുതരമായി. പിന്നീട്, ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ജെസ്മിയുടെ കുഞ്ഞ് കൊറോണ നെഗറ്റീവാണ്.
ജെസ്മിയുടെ ഭർത്താവിനും മൂത്ത മകനും നേരത്തേ കൊറോണ ബാധിച്ചിരുന്നു. എന്നാൽ പിന്നീട ഇവർ രണ്ട് പേരും നെഗറ്റീവായി. എന്നാൽ ജെസ്മിയുടെ നില ഗുരുതരമാവുകയായിരുന്നു.
മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ റിപ്പോർട്ടർ പൂഞ്ഞാർ കല്ലേക്കുളം വയലിൽ ഹോർമിസ് ജോർജിൻറെ ഭാര്യയാണ് ജെസ്മി. കൊറോണ ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജെസ്മി ചികിത്സ തേടിയിരുന്നത്. പാലാ കൊഴുവനാൽ പറമ്പകത്ത് ആൻറണിയുടെയും ലാലിയുടെയും മകളാണ്. സഹോദരങ്ങൾ: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആൻറോ.