Kerala NewsLatest NewsUncategorized
യുദ്ധകാലാടിസ്ഥാനത്തിൽ ഗ്യാസ് ശ്മശാനം തയ്യാറാക്കിയെന്ന് മേയർ ആര്യ; വിവാദങ്ങൾ ഉയർന്നപ്പോൾ മേയർ ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു
തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിൽ ആധുനിക ഗ്യാസ് ശ്മശാനം നിർമ്മിച്ചത് അറിയിച്ചുകൊണ്ടുള്ള തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന സമയത്ത് കോർപ്പറേഷൻ ആധുനിക ശ്മശാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകൾ. ട്രോൾ പേജുകളിലുൾപ്പെടെ പോസ്റ്റ് ചർച്ചചെയ്യപ്പെട്ടതോടെ മേയർ ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു.