Kerala NewsLatest News
ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വളര്‍ത്താത്തതെന്ത്? ജഡ്ജിക്കെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ മേയര്‍
കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിക്കെതിരെ വിമര്‍ശനവുമായി മേയര്‍. കണ്ണൂര്‍ മേയര്‍ ടി ഒ മോഹനാണ് വിമര്‍ശനവുമായെത്തിയത്. എല്‍എല്‍ബി കഴിഞ്ഞ ഉടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നതെന്തുകൊണ്ടാണെന്നാണ് മേയര്‍ വിമര്‍ശിച്ചത്.
ചില ന്യായാധിപന്‍മാര്‍ ജഡ്ജി ആയിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്ന് കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നതിനെതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമശത്തിനെതിരെയാണ് ടി ഒ മോഹനന്റെ പരാമര്‍ശം.
ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനെതിരെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണയിലായിരുന്നു് മേയറുടെ വിമര്‍ശനം.