അസദുദ്ദീന്‍ ഉവൈസിയുമായി സഖ്യമില്ല ; യു.പി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി തനിച്ച് മത്സരിക്കും : മായാവതി
ലഖ്‌നോ: ഉത്തരാഖണ്ഡ് , യു.പി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷ മായാവതി. അതെ സമയം അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മായാവതി തള്ളി.
2022 ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായുള്ള സഖ്യം മാത്രമേ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് മായാവതി ചൂണ്ടിക്കാട്ടി . 117 സീറ്റില്‍ 97ല്‍ അകാലിദളും 20 ല്‍ ബി.എസ്.പിയും മത്സരിക്കും.
അതെ സമയം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായുള്ള സഖ്യസാധ്യതകളെ എസ്.പി നേതാവ് അഖിലേഷ് യാദവും തള്ളിയിരുന്നു. അതേസമയം, സമാന മനസ്‌കരായ ചെറുപാര്‍ട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു .
“ഏതാനും ബി.എസ്.പി നേതാക്കള്‍ താനുമായി ബന്ധപ്പെടുന്നുണ്ട് . പക്ഷേ, 2019 ല്‍ പരാജയപ്പെട്ടതുപോലെ ഒരു സഖ്യം ഇനിയുണ്ടാവില്ല. യു.പിയില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമാണ്. 2017ല്‍ 100 ലേറെ സീറ്റ് നല്‍കിയിട്ടും അവര്‍ക്ക് ജയിക്കാനായില്ല. കോണ്‍ഗ്രസിനെ യു.പിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.” അഖിലേഷ് യാദവ് പറഞ്ഞു.