Latest News
പത്താം ക്ലാസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് പിടിയില്‍
മാന്നാര്‍: പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. സംഭവത്തില്‍ കൊല്ലം കരുനാഗപ്പള്ളി ആദിനാട് അയ്യങ്കോയിക്കല്‍ പുത്തന്‍വീട്ടില്‍ സുജിത് (30) നെയാണ്് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുമായി അടുത്ത ബന്ധം ഉണ്ടാക്കിയ ശേഷം നഗ്‌ന ഫോട്ടോകളും വീഡിയോകളും വാങ്ങുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിനിരയാക്കുകയുമായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.