പി.എസ്.സി നിയമന വിവാദത്തില്‍ സംസ്ഥാന സർക്കാരിന്റെ വിഴുപ്പു പുരണ്ട മുഖത്ത് പൗഡറിടാൻ വന്ന എം.ബി രാജേഷിന് മുട്ടൻ പണികിട്ടി.

പി എസ് സി നിയമന വിവാദങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വിഴുപ്പു പുരണ്ട മുഖത്ത് ഒരൽപം പൗഡറിടാൻ സി.പി.ഐ.എംന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്റ്റോറിയിൽ കണക്കുകൾ നിരത്താൻ എത്തിയ എം.ബി രാജേഷിന് മുട്ടൻ പണികിട്ടി.
പി എസ് സി നിയമനങ്ങളിലെ വിവാദത്തിൽ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് സി.പി.ഐ.എംന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്റ്റോറിയിൽ എത്തിയത്. എം.ബി രാജേഷിന്‍റെ വീഡിയോക്കെതിരെ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികളടക്കമുള്ള നിരവധി പേര് രംഗത്ത് വരുകയായിരുന്നു. യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് താഴെ കൊടുത്തതും, കടുത്തതുമായ വിമര്‍ശനങ്ങളുടെ കൂമ്പാരം തന്നെയാണ് ഉണ്ടായത്. ‘സത്യം പറയുന്ന രേഖകളും കണക്കുകളും’ എന്ന പേരിലാണ് സി.പി.ഐ.എം കേരളത്തിന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്റ്റോറിയിൽ കണക്കുകൾ നിരത്തി എം.ബി രാജേഷ് എത്തിയത്. വീഡിയോക്ക് ലൈക്കിനേക്കാള്‍ കൂടൂതല്‍ ഡിസ്‍ലൈക്കുകള്‍, ലഭിച്ചത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനവും പ്രതിഷേധവും ആവുകയായിരുന്നു. കമന്റ് ബോക്സിലെത്തിയ
വിദ്യാ സമ്പന്നരായ തൊഴിൽ രഹിതർ തങ്ങളുടെ രോക്ഷമാണ് പങ്കു വെച്ചിരിക്കുന്നത്.
‘സത്യസന്ധമായ രേഖകൾ പി.എസ്.സി ഉദ്യോഗാർഥികളുടെ കൈയ്യിലുണ്ട്.. ചാനൽ ചർച്ചയിൽ പുലഭ്യം പറഞ്ഞു സമയം തള്ളിനീക്കുന്നതുപോലെ അത്ര എളുപ്പമല്ല, അവരെ പറ്റിക്കാൻ’, ‘ഡിസ് ലൈക്കടിച്ച പി.എസ്.സി ഉദ്യോഗാർത്ഥികളോടാണ്, ഇവിടെ കുത്തിയിട്ട് കാര്യമില്ല അടുത്ത ഇലക്ഷന് ചിന്തിച്ചിട്ടേ വോട്ടിംങ് മെഷീനിൽ കുത്താവൂ’; എന്നിങ്ങനെ നീളുന്നു വിമര്‍ശന ശരങ്ങള്‍.
പി.എസ്.സി നിയമനം കാര്യക്ഷമമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഭൂരിപക്ഷം സര്‍ക്കാര്‍ നിയമനങ്ങളിലും നിയമിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടായിരിക്കുന്ന. അഡ്വൈസ് മെമ്മോ അയച്ചിട്ടും നിയമനങ്ങൾ നടക്കുന്നില്ലെന്നും പരാതി നിലനില്‍ക്കെയാണ് എം.ബി രാജേഷ് വിശദീകരണ വീഡിയോയുമായി സി.പി.ഐ.എമ്മിന്‍റെ യൂ ട്യൂബ് ചാനല്‍ വഴി രംഗത്തുവരുന്നത്. 60000 പേരാണ് വീഡിയോക്കെതിരെ യു ട്യൂബിലും, സോഷ്യൽ മീഡിയയിലുമായി രംഗത്തുവന്നത്. 34000 പേര്‍ മാത്രമാണ് ഇത് വരെ പിന്തുണ അറിയിച്ചിരിക്കുന്നത്.
തങ്ങൾ കബളിപ്പിക്കപ്പെടുകയാണ് എന്ന തരത്തിൽ കമെന്റുകൾ ഇട്ടവർ നിരവധിയാണ്,ചില കമന്റുകൾ ഇങ്ങനെയാണ്.
1 . പ്രിയപ്പെട്ട സഖാവേ…..ബഹുമാനമാണ് അങ്ങയെ……ദയവ് ചെയ്ത് അത് ഇല്ലാതാക്കരുത്…..അങ്ങും കേവലം ഒരു ന്യായീരണ തൊഴിലാളിയുടെ വേഷം ഇടരുത്…….
ഈ പോസ്റ്റ് കാണുന്നു ഉദ്യോഗാർഥികൾ പൊട്ടൻ മാർ ആണെന്ന് കരുതരുത്…..
ഇത് പോലുള്ള വിഷയങ്ങളിൽ ന്യയികരിക്കത്തെ മൗനം പാലിക്കുകയാണ് നല്ലത്….
ഒരു രാഷ്ട്രീയവും ഇല്ലാത്ത സാധാരണക്കാർ വിലയിരുത്തും….
2 .രാജേഷേട്ടാ.. എന്തൊക്ക പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാലും ഇവിടെ നടക്കുന്ന അപ്പോയ്ന്റ്മെന്റ്സ് വളരെ കുറവ് തന്നെയാണ്.. എൽ ജി എസ് പാലക്കാട് ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തി എന്ന നിലയിൽ, മുൻവർഷങ്ങളെ അപേക്ഷിച്ചു വളരെ കുറച്ചു അപ്പോയ്ന്റ്മെന്റ്സ് മാത്രം ആണ് നടന്നിട്ടുള്ളത്.. രാഷ്ട്രീയത്തെ ക്കാളും ഞങ്ങള്ക്ക് ഒരു ജോലി ആണ് പ്രാധാന്യം… നിങ്ങളെ പോലുള്ളവരുടെ കട്ട സപ്പോർട്ട് ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്..
3 . യുവജനങ്ങൾക്കെതിരെയാണ് പ്രവർത്തനമെങ്കിൽ പോകുന്നത് നാശത്തിലേയ്ക്കാണ് പ്രിയപെട്ട രാജേഷ് .. നിങ്ങൾ ഭരിക്കുന്ന കേരളത്തിൽ, അവകാശപെട്ട ജോലിയ്ക്കായി സർക്കാർ പ്രതിനിധികൾക്ക് കൊടുത്ത നിവേദനങ്ങൾ പോലും ആയിരക്കണക്കിന് വരും..
എന്തിനേറെ പറയുന്നു, കഴിഞ്ഞ ദിവസങ്ങളിൽ എൽ ഡി വി ഡ്രൈവർ ലിസ്റ്റിലുള്ള കണ്ണൂരിലെ റാങ്ക് ഹോൾഡേർസ് താങ്കളെ തന്നെ കണ്ട് നിവേദനം തന്നിരുന്നല്ലോ? സാറിന്, കുറചെങ്കിലും ഉത്തരവാദിത്വം യുവജനങ്ങളോടുണ്ടെങ്കിൽ, അനധികൃത നിയമനങ്ങൾ ഒഴിവാക്കി പി എസ് സി വഴി നേരായി നിയമനം നടത്താൻ ഭരിക്കുന്നവരോട് പറയണം..
ഒരു സഹോദരന്റെ അപേക്ഷ കൂടിയാണ്.
4 .ഇപ്പോൾ റാങ്ക് ഹോൾഡേഴ്സിനെ പ്രതിപക്ഷത്തേക്കാൾ വില കുറച്ചാണ് നിങ്ങൾ കാണുന്നതെന്ന് ഇന്നലെ കൈരളി ചർച്ച കണ്ടപ്പോൾ മനസ്സിലായി…ഒരു വ്യാജ ഉദ്യോഗാർത്തിയെ കൊണ്ടിരുത്തിയിട്ട് ന്യായീകരണത്തിന്റെ പുകമറ സൃഷ്ടിക്കുമ്പോൾ നിങ്ങൾ മറന്നു പോവുന്നത് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികളെ ആണ്
5 .2017 ഡിസംബർ മുതൽ 2021 ഡിസംബർ 31 വരെ 4വർഷകാലാവധിയിൽ msp പോലത്തെ വലിയ ബറ്റാലിയന് ഏറ്റവും കൂടുതൽ retairnent നടന്ന വർഷങളിൽ വെറും 668 ഒഴിവുകളാണ് ഉള്ളതെന്ന് parajaal ചോറ് തിന്നുന്ന ടീംസ് വിശ്വസികില്ല
6 .Psc നടത്തിയ si പരീക്ഷ യിലെ അഴിമതി അന്വേഷിക്കണം എന്ന വിജിലൻസ് റിപ്പോർട്ടിൽ തുടർ അന്വേഷണം വേണ്ട എന്ന് psc ചെയർമാൻ ഉത്തരവ് ആയത് അങ്ങേക്ക് അറിയാമോ ഇല്ലെങ്കിൽ ഉത്തരവിന്റ പകർപ്പ് തരാം.
7 .പിൻവാതിൽ നിയമനങ്ങൾ നടത്തുമ്പോൾ ഈ പറയുന്ന ബിദ്ധിമുട്ടുകൾ കണറില്ലല്ലോ?
യാതൊരു മേറിറ്റും അവകാശപ്പെടാനില്ലാത്ത ഒരുപാട് പേരെ നിങ്ങൾ സ്ഥിരപ്പെടുത്തിട്ടുണ്ട്.അവസാനം ലൈബ്രറി കൗണ്സിലിൽ വരെ .
മുന്പൊന്നും ഇല്ലാത്ത വിധം എല്ലാ ലിസ്റ്റുകളും നിയമന കാര്യത്തിൽ പിന്നിലാണ് എന്ന വാസ്തവം എങ്കിലും അംഗീകരിക്കണം.
അല്ലെങ്കിൽ പി എസ് സി തയ്യാറാകുന്ന detail of advise എന്ന ലിങ്കിൽ പറയുന്നത് തെറ്റാണ്.
താൽക്കാലിക നിയമനങ്ങൾക്ക് നിങ്ങളുടെ മാനദണ്ഡം എന്താണ്?
സപ്ലൈകയിൽ ഉൾപ്പടെ 5000 താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നു.10000 കണക്കിന് ഉദ്യോഗാർഥികൾ ലിസ്റ്റിൽ വന്നിട്ട് പുറത്ത് ജോലി കാത്ത് നിൽക്കുമ്പോൾ.LDC ,LGS ,Police,Assistant sales man,assistant grade,ഇതിൽ ഏതെങ്കിലും ഒരു ലിസ്റ്റ് കഴിഞ്ഞ ഏതെങ്കിലും സർക്കാറുകളെക്കാൾ നിയമനം കൂടുതൽ ഉണ്ടെന്ന് താങ്കൾ തെളിയിക്കൂ.
വെറുതെ ഇങ്ങനെ 1,50,000 എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?
ഏതെങ്കിലും ഒരു പോസ്റ്റിൽ നിയമനം കൂടുതൽ ഉണ്ടെന്ന് തെളിയിക്കുന്ന രേഖ നിങ്ങൾ പുറത്ത് വിടൂ.
പിൻവാതിൽ നിയമനം ആദ്യം നിർത്തൂ.എന്നിട്ട് വന്ന് ന്യായീകരണം നടത്തൂ സഖാവേ
8 .പാട്ടക്കും പക്രുവിനും ശേഷം ഇത്രയും Dislike കിട്ടിയവർ ആരും ഇല്ല.😁😁… പോത്തേട്ടൻസ് ബ്രില്ല്യൻസ്…
9 .ഇത് എന്താ രാജഭരണമോ.. ? ആസ്ഥാനം ഭരിക്കുന്ന പിണറായി ഒരു ഭാവം ഇല്ലാതെ ഇരിപ്പാണ്.. psc ആരുടേയും ഭൂ സ്വത്തു അല്ല… നാട്ടിലെ കുറെ പിള്ളേർ പണിക്കു പോയി നൈറ്റ് ക്ലാസ്സിനും പോയി പഠിച്ചു പോലീസ് ലിസ്റ്റിൽ വന്നത്.. പാവ പെട്ട പിള്ളേരുടെ സങ്കടം കാണാൻ ശ്രമിക്ക്… അതാ നല്ലൊരു ഭരണാധികാരി…. വോട്ട് ചോദിച്ചു ഒന്നും ഇറങ്ങല്ലേ… കലി തുള്ളി നിൽപാണ് യുവജനത.
ഇങ്ങനെ നീളുന്നു കേരളത്തിലെ തൊഴിൽ രഹിതന്റെ കമന്റുകൾ.