Editor's ChoiceKerala NewsLatest NewsLocal NewsNews

എം ബീ​റ്റിന്റെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബന്ധമില്ല.

തി​രു​വ​ന​ന്ത​പു​രം / പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ജ​ന​മൈ​ത്രി സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ മൊ​ബൈ​ൽ ബീ​റ്റ് എന്ന എം ബീ​റ്റിന്റെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു യാതൊരു ബ​ന്ധവു​മി​ല്ലെ​ന്നു പോ​ലീ​സ്. ജ​ന​ങ്ങ​ളി​ൽ നി​ന്നു നി​ർ​ബ​ന്ധ​പൂ​ർ​വ്വം യാ​തൊ​രു വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ സ്വീ​ക​രി​ക്കി​ല്ല. ജ​ന​മൈ​ത്രി സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല നോ​ഡ​ൽ ഓ​ഫീ​സ​റും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​മാ​യ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് അ​റി​യി​ച്ചതാണ് ഈ വിവരം.

പോ​ലീ​സി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക – സാമ്പത്തിക – വി​ദ്യാ​ഭ്യാ​സ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യാ​ണു എം ബീ​റ്റിന്റെ വിവരണ ശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ജ​ന​മൈ​ത്രി സ​മി​തി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു ക്ര​മ​സ​മാ​ധാ​ന പാ​ല​നം അ​ട​ക്ക​മു​ള്ള​വ​ക്കാ​യാണ് ഉ​പ​യോ​ഗപ്പെടുത്തുക.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി തീ​വ്ര​വാ​ദം പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ വേ​ഗം ക​ണ്ടെ​ത്തു​ന്ന​തിനും, കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നും വി​വ​ര​ശേ​ഖ​ര​ണം സഹായകമാകും.

കേ​ര​ളാ പോ​ലീ​സ് ആ​ക്ടി​ലെ 64, 65 വ​കു​പ്പു പ്ര​കാ​രം നി​യ​മ​സാ​ധു​ത​യു​ള്ള സം​വി​ധാ​ന​മാ​ണ് ജ​ന​മൈ​ത്രി സു​ര​ക്ഷാ​പ​ദ്ധ​തി. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ശ്ചി​ത ശ​ത​മാ​നം വീ​ടു​ക​ൾ അ​ട​ങ്ങി​യ പ്ര​ദേ​ശം ഒ​രു യൂ​ണി​റ്റാ​യി ക​ണ​ക്കാ​ക്കി ജ​ന​മൈ​ത്രി ബീ​റ്റു​ക​ളാ​യി ഇതിനായി വി​ഭ​ജി​ച്ചി​ട്ടു​ണ്ട്. ബീ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ പ​രി​ധി​യി​ലെ ഓ​രോ വീ​ട്ടി​ലെ​യും ഒ​രം​ഗ​ത്തി​നെ എ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​ൻ ശ്ര​മി​ക്കും. ബീ​റ്റ് പ്ര​ദേ​ശ​ത്തെ എ​ല്ലാ റോ​ഡും ഇ​ട​വ​ഴി​ക​ളും പോ​ലും ബീ​റ്റ് ഓ​ഫീ​സ​ർ​ക്ക് അറിയാനാവും.

ബീ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ൾ, പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ട്രൈ​ബ​ൽ കോ​ള​നി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​വ​രു​ടെ പേ​ര്, വി​ലാ​സം, തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, ഫോ​ണ്‍ നമ്പർ, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് നമ്പർ, സം​സ്ഥാ​ന​ത്തി​നു പു​റ​ത്തും ഇ​ന്ത്യ​യ്ക്ക് വെ​ളി​യി​ലും ജോ​ലി​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഡി​ജി​റ്റ​ലാ​യി ശേ​ഖ​രി​ക്കുക. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് ത​ന്‍റെ പ​രി​ധി​യി​ലു​ള്ള ഏ​തൊ​രു വി​ലാ​സ​വും ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ക​ണ്ടു​പി​ടി​ക്കാ​ൻ കഴിയുമെന്നും എ​ഡി​ജി​പി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button