Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കോതമംഗലം പള്ളി സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ സി ആർ പി എഫ് ഏറ്റെടുക്കും.

കൊച്ചി / കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി 8 നകം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പളളി ഏറ്റെടുക്കണ മെന്ന ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെങ്കിൽ,സി ആർ പി എഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ അപേക്ഷ തള്ളിക്കൊണ്ടാണ്, സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ലെങ്കിൽ സി ആർ പി എഫിന്റെ പളളിപ്പുറം യൂണിറ്റ് ഇടപെടണമെന്ന കോടതി നിർദേശം ഉണ്ടായിരിക്കുന്നത്. കോടതി ഉത്തരവ് അടിയന്തരമായി സി ആർ പി എഫിനെ അറിയിക്കണമെന്നും കോടതി അഡീഷണൽ സോളിസിറ്റർ ജനറലിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ജില്ലാ കളക്‌ടറോട് പളളി ഏറ്റെടുക്കണമെന്നാണ് കോടതി ആവശ്യ പ്പെട്ടിരിക്കെ, ആഭ്യന്തര സെക്രട്ടറി മറ്റൊരു സത്യവാങ്‌മൂലവുമായി കോടതിയിൽ എത്തിയത് നടപടികൾ വൈകിപ്പിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോടതി പരമാർശിക്കുകയു ണ്ടായി. മുഖ്യമന്ത്രി ഇടപെട്ട് യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗമവുമായി ചർച്ച നടത്തുന്നുവെന്നും ഈ ഘട്ടത്തിൽ പളളി ഏറ്റെടുക്കുന്നതിൽ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോയെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുന്നത്. എന്നാൽ ചർച്ചയു ടെ മിനിറ്റ്സ് പരിശോധിച്ചതിൽ നിന്ന് ഇങ്ങനെയൊരു ധാരണയുളളതാ യി കോടതിക്ക് കണ്ടെത്താനായില്ല. സംസ്ഥാന സർക്കാർ നടപടികൾ വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്ത മായി പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button