Kerala NewsLatest News

അനുഭവിച്ചോളു എന്ന്​ പറഞ്ഞത്​ മോശം അര്‍ഥത്തിലല്ല; മാധ്യമങ്ങളോട്​ ക്ഷുഭിതയായി ജോസഫൈന്‍

കൊല്ലം: വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. യുവതിയോട്​ ‘അനുഭവിച്ചോളു’ എന്ന്​ പറഞ്ഞത്​ മോശം അര്‍ഥത്തിലല്ലെന്ന്​ ജോസഫൈന്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെടേണ്ട കേസായിരുന്നു അത്​. അതിനാലാണ്​ അങ്ങനെ പറഞ്ഞതെന്നും അധ്യക്ഷ വ്യക്​തമാക്കി.

ഭീഷണിയും പ്രകോപനവും അല്ല വേണ്ടത്​. തന്നെ നിയമിച്ചത്​ യൂത്ത്​ കോണ്‍ഗ്രസല്ല. സര്‍ക്കാറിന്​ എന്ത്​ തീരുമാനവും എടുക്കാമെന്നും അവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ക്ഷുഭിതയായാണ്​ ജോസഫൈന്‍ പ്രതികരിച്ചത്​. കൊല്ലത്ത്​ ഭര്‍തൃഗൃഹത്തില്‍ മരിച്ച വിസ്​മയയുടെ വീട്​ സന്ദര്‍ശിച്ച ശേഷമായിരുന്നു​ ജോസഫൈന്‍റെ പ്രതികരണം.

സ്വകാര്യ ചാനലില്‍ നടന്ന ലൈവ്​ ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടുള്ള ജോസഫൈന്‍റെ പ്രതികരണമാണ്​ വിവാദമായത്​. ‘2014ല്‍ ആണ്​ കല്യാണം കഴിഞ്ഞത്​. ഭര്‍ത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ​േഫാണിലൂടെ​ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇത്​ കേട്ട ഉടന്‍ നിങ്ങള്‍ എന്ത്​ കൊണ്ട്​ ​െ​പാലീസില്‍ പരാതി നല്‍കിയില്ലെന്നാണ്​​ ജോസഫൈന്‍ ചോദിച്ചത്​. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നല്‍കുന്നുണ്ട്​. ​എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈന്‍ നല്‍കിയ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button