ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും മഞ്ചേശ്വരം എം.എൽ.എയുമായ എം.സി.കമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കാസർകോട് / കാസർകോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും മഞ്ചേശ്വരം എം.എൽ.എയുമായ എം.സി.കമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്ന് കമറുദീനെ കണ്ണൂരിലേക്ക് മാറ്റിയത്.
കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്ന തിനാലാണ് നടപടിഎന്നാണ് ഇക്കാര്യത്തിൽ ഉള്ള ഔദ്യോഗിക വിശദീകരണം. അതേസമയം, കൂടുതൽ കേസുകളിൽ എം.എൽ. എയുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കേസിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരിക്കുകയാണ്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.