CrimeEditor's ChoiceKerala NewsLatest NewsLocal NewsNewsUncategorized

എറണാകുളത്ത് എം.ഡി.എം.എ മയക്കുമരുന്ന് വിപണനം തകൃതി.

നെടുമ്പാശേരി / എറണാകുളം ജില്ലയിൽ മയക്ക് മരുന്ന് വിൽപ്പന അനുദിനം വർധിക്കുകയാണ്. ആലുവ – നെടുമ്പാശേരി മേഖലയിൽ മയക്കുമരുന്ന്​ വിതരണം ചെയ്തുവന്നരണ്ട്​ പേരെ കൂടി എക്​സൈസ് കഴിഞ്ഞ ദിവസം അറസ്റ്റ്​ ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

5 ലക്ഷം രൂപവരുന്ന 14 ഗ്രാം എം.ഡി.എം എ എന്ന മയക്കുമരുന്ന് ആണ്​ ഇവരിൽ നിന്നും എക്​സൈസ് പിടിച്ചെടുത്തത്.​ കർണാടകയിൽ നിന്നും വൻതോതിൽ എം.ഡി.എം.എ വാങ്ങുകയും, മലപ്പുറം ജില്ലയിലെ നിലമ്പൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന ആളിൽ നിന്നാണ് ഇരുവരും എം.ഡി.എം.എ വാങ്ങി ആലുവ – നെടുമ്പാശേരി മേഖലയിൽ വിപണനത്തിനെത്തിച്ചു വന്നിരുന്നതെന്ന് എക്​സൈസ്​ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ ഇവർ മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയുണ്ടായി. മെട്രോ ട്രെയിനിൽ ഇവർ മയക്കുമരുന്നുമായി എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്​സൈസ്​ വിഭാഗം ഇവരെ പിടികൂടുന്നത്. പ്രിവൻറീവ് ഓഫീസർമാരായ സി.ബി രഞ്‌ജു , കെ.എച്ച്. അനിൽകുമാർ, പി.കെ.ഗോപി, സിവിൽ ഓഫീസർമാരായ ബസന്ത് കുമാർ, അരുൺ കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി .മുരളിധരന്റെ നേതൃത്വത്തിൽ തോപ്പുംപടി, കരുവേലിപ്പടി, ചുള്ളിക്കൽ,ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 2.603 mg എം.ഡി.എം.എ എന്ന മയക്കുമരുന്നും, കഞ്ചാവും ,ബൈക്കും സഹിതം രണ്ടു യുവാക്കൾ എക്സൈസ് രണ്ടു ദിവസം മുൻപ് എക്​സൈസിന്റെ പിടിയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button