തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് : ഡിസംബർ 8, 10, 14 തീയ്യതികളിൽ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തിയകളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബർ 16 ന് വോട്ടണ്ണെൽ നടക്കും.തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ വ്യക്തമാക്കി.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 416 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ പത്തിന് പ്രസിദ്ധീകരിക്കും. നവംബർ പത്തിന് അഡീഷ്ണൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.