മെഡിക്കൽ കോളേജ് ഉപകരണം കാണാതായ സംഭവം: ആരോഗ്യ മന്ത്രിയെ വിമർശിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇന്ന് പ്രിൻസിപ്പൽ നടത്തിയ പത്രസമ്മേളനമെന്നും ഡോ, ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
“ഒരു രൂപ കൈക്കൂലി പോലും വാങ്ങാത്ത, രോഗികളുടെ സേവനത്തിനായി ജീവിക്കുന്ന ഡോ. ഹാരിസിനെ മോഷണക്കുറ്റം ചുമത്തി വേട്ടയാടാൻ ശ്രമിക്കുകയാണ്. അതിനെ പ്രതിപക്ഷം അനുവദിക്കില്ല,” എന്നും സതീശൻ വ്യക്തമാക്കി. ഡോ. ഹാരിസാണ് ‘ആരോഗ്യകേരളം വെന്റിലേറ്ററിലാണ്’ എന്ന പ്രസ്താവന നടത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ നടത്തിയ പത്രസമ്മേളനത്തിൽ ഹാരിസിന്റെ മുറിയിൽ നിന്നാണ് കാണാതായതായി ആരോപിച്ചിരുന്ന “മോസിലോസ്‌കോപ്പ്” ഉപകരണം കണ്ടെത്തിയതെന്ന് അറിയിക്കപ്പെട്ടു. എന്നാൽ ഉപകരണം പുതിയതാണോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഹാരിസിന്റെ മുറിയിൽ അനധികൃതമായി ആരെങ്കിലും കടന്നതായും പ്രിൻസിപ്പൽ സൂചിപ്പിച്ചു.
ഹാരിസിന്റെ മുറിയിൽ മൂന്ന് തവണ പരിശോധന നടത്തി. ആദ്യത്തിൽ ഉപകരണം കണ്ടെത്തിയില്ല. സർജിക്കൽ ഉപകരണങ്ങളേക്കുറിച്ച് വ്യക്തത കുറവായതിനാൽ സാങ്കേതിക വിദഗ്ധരോടൊപ്പം വീണ്ടും പരിശോധന നടത്തി. പിന്നീട്, മുമ്പ് കണ്ടത്താത്ത മറ്റൊരു പെട്ടി കണ്ടു. അതിൽ മോസിലോസ്‌കോപ്പ് എന്നതെന്ന് വ്യക്തമായ ഉപകരണം അടങ്ങിയിരുന്നതായും അതിനൊപ്പം ബിൽ രേഖയും ഉണ്ടായിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. ബിൽ ഓഗസ്റ്റ് 2-നെടുത്തതും എറണാകുളത്തെ സ്ഥാപനത്തിൽ നിന്നുമാണെന്നുമായിരുന്നു വിശദീകരണം.
Tag: Medical college equipment missing incident: V.D. Satheesan criticizes Health Minister