Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പ്രളയത്തിന്റെ മറവിൽ കേരളത്തിലെത്തിച്ചത് 150 കോടി.

പ്രളയത്തിന്റെ മറവിൽ ഗൽഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിച്ചതായി റിപ്പോർട്ട്. അതിൽ പ്രധാന വിഹിതം കോഴിക്കോടെ മതസംഘടനയ്ക്ക്‌ കിട്ടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പുതു പുത്തൻ പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാൻ വിവാദത്തിൽ ജലീലിനെ പിന്തുണയ്ക്കുന്ന മതസംഘടനയും ഇതാണ്. പ്രളയ സമയത്ത് യുഎഇ സർക്കാറിന്റെ അനുമതി ഇല്ലാതെ ഗൾഫിൽ പിരിച്ച പണം ഖുറാന്റെ മറവിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു. യുഎഇ കോൺസിലേറ്റിന്റെ പേരിൽ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആണ് പണം ആദ്യം എത്തിക്കുന്നത്. തുടർന്ന് വിവിധ സംഘടനകൾക്ക് പണം വീതിച്ചു നൽക്കുകയായിരുന്നു. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്കു മാത്രം ഇത്തരത്തിൽ ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നൽകിയത്. 5 കോടിയുടെ കരാറാ ണിത്. ഖുർആന്റെ അളവും, തൂക്കവും പ്രകാരം, 4479 കിലോ ഖുറാൻ എത്തി എന്നാണ് കസ്റ്റംസ് കണക്കുകൾ പറയുന്നത്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി ആപ്റ്റ് വാഹനത്തിൽ മലപ്പുറത്ത് എത്തി. എന്നാൽ ബാക്കി 6785 ഖുറാൻ എവിടെപ്പോയി എന്നതാണ് ഇനി കണ്ടെത്താനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button