ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്; സംഭവത്തിൽ സുഹൃത്തിനും പങ്കെന്ന് സംശയം

പശ്ചിമ ബംഗാളിലെ ദുർഗ്ഗാപൂരിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ 23 വയസ്സുള്ള വിദ്യാർത്ഥിനിയാണ് ബലാത്സംഘത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ന് ഒരു സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണകാരികൾ പെൺകുട്ടിയെ കോളേജ് ഗേറ്റിനടുത്തുള്ള വെളിച്ചമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി, തുടർന്ന് വനപ്രദേശത്ത് ബലാത്സംഗത്തിരയാക്കുകയായിരുന്നു. സുഹൃത്ത് ഓടിക്കൊണ്ട് രക്ഷപെട്ടു. സംഭവത്തിൽ സുഹൃത്തിനും ബന്ധമുണ്ടായിരിക്കാം എന്ന് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ മൊഴി നൽകി.
ആക്രമണകാരികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും 5,000 രൂപ കവരുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. പെൺകുട്ടിയെ ദുർഗ്ഗാപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്റെ (NCW) സംഘം ദുർഗ്ഗാപൂരിലേക്ക് എത്തിയിരുന്നു, അതിജീവിതയെയും കുടുംബത്തെയും കണ്ടു.
Tag: Medical student gang-raped in Bengal; suspect that friend was also involved in the incident