മീനാക്ഷി ഏറെ ഇഷ്ടപ്പെടുന്ന താരപുത്രന്‍ ആര്?
മലയാളത്തിന്റെ ജനപ്രീയ നടന്‍ ദിലീപിന്റെയും നടി മഞ്ജുവാര്യരുടെയും പ്രീയ പുത്രി മീനാക്ഷി, താരപകിട്ടില്‍ നില്‍ക്കുമ്പോഴും വിവാദ പരാമര്‍ശങ്ങളിലും താരപുത്രി പെടാറുണ്ട്.
അച്ഛന്റെ പ്രീയപ്പെട്ട മകള്‍ക്ക് എന്തു നല്‍കാനും അച്ഛന്‍ മടിയില്ല. മീനുട്ടി എന്ന് വെള്ളിത്തിരയില്‍ രംഗപ്രവേശം ചെയ്യുമെന്നറിയാന്‍ കാത്തു നില്‍ക്കുന്നവരുമുണ്ട്. അത്തരത്തില്‍ താരപുത്രിയുടെ ഓരോ ചലനങ്ങളും സോഷ്യല്‍ മീഡിയ ആയ ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കിടാറുണ്ട്.
138 കെ ആരാധകര്‍ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട് അതേ സമയം ഇളയച്ഛനായ അനൂപ് പത്മനാഭന്‍ ഉള്‍പ്പെടെ ചില സുഹൃത്തുക്കളും ഉള്‍പ്പടെ ആകെ 42 പേരെ മാത്രമാണ് മീനു തിരിച്ച് ഫോളോ ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ മീനു ഒരു മലയാള നടനെ ഫോളോ ചെയ്യുന്നു എന്ന വിവരമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.
നമിത, മാളവിക ജയറാം, അപര്‍ണ്ണ ബാലമുരളി, ശ്രിന്ദ, മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, സനുഷ സന്തോഷ് എന്നീ നടിമാരാണ് മലയാള സിനിമയില്‍ നിന്നും മീനു ഫോളോ ചെയ്യുന്നവര്‍ എന്നാല്‍ മലയാളത്തിന്റെ പ്രീയതാരം ദുല്‍ഖര്‍ സല്‍മാനെ മീനാക്ഷി ഫോളോ ചെയ്യുന്നു എന്ന വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.