അറിയാതെ പോകരുത് ചോക്ലേറ്റിന് പിന്നിലെ ഈ ഗുണങ്ങള്‍
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ലായിരിക്കും അല്ലേ.. അതിപ്പോള്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരായാലും ചോക്ലേറ്റിന്റെ ആരാധകര്‍ ആണ്.എന്നാല്‍ ഇത് കഴിക്കുമ്പോള്‍ വണ്ണം കൂടുമല്ലോ എന്നേര്‍ത്ത മാറ്റി വക്കുന്നവരാകും മിക്കവരും.അല്ലേല്‍ കഴിക്കുന്നതിന്‍രെ എണ്ണം എങ്കിലും കുറച്ചിട്ടുണ്ടാകും. എന്നാല്‍ ആ ആശങ്കയ്ക്കു യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുമത്രേ…
ദിവസവും ചോക്ലേറ്റ് കഴിച്ചാല്‍ പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും എന്നൊക്കെയാണ് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നത്. എന്നാല്‍ ചോക്ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാമോ? പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയില്‍ ഫിനോളിക് സംയുക്തങ്ങള്‍ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ വൈറ്റ് ചോക്ലേറ്റിന്റെ ഉപയോഗം ഏറെ ഗുണഫലങ്ങള്‍ നല്‍കുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഫോര്‍ എക്‌സ്പിരിമെന്റല്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഭാരം കുറയ്ക്കാന്‍ ചോക്ലേറ്റ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്യസിക്കുമോ. രാവിലെയോ രാത്രിയിലോ ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടില്ല. ഈ സമയങ്ങളില്‍ ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ്, രുചി, ഉറക്കം അങ്ങനെ നിരവധി ഘടകങ്ങളെ സ്വാധീനിക്കുന്നു. രാവിലെ ചോക്ലേറ്റ് ധാരാളം കഴിക്കുന്നത് കൊഴുപ്പിനെ കത്തിച്ചു കളയാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വൈകുന്നേരമോ രാത്രിയിലോ കഴിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ബ്രിഘാ0 വിമന്‍സ് ഹോസ്പിറ്റല്‍ ഗവേഷകര്‍, സ്‌പെയിനിലെ മുര്‍ഷ്യ സര്‍വകലാശാല ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. ആര്‍ത്തവവിരാമം വന്ന 19 സ്ത്രീകളെ ആണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവര്‍ക്ക് ദിവസവും രാവിലെ ഉണര്‍ന്ന് ഒരു മണിക്കൂറിനകവും രാത്രിയില്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും 100 ഗ്രാം ചോക്ലേറ്റ് നല്‍കി. ശരീരഭാരവും മറ്റ് ആരോഗ്യപരിശോധനകളും അളന്നു
കാലറി കൂടിയ അളവില്‍ ചെന്നെങ്കിലും ആര്‍ക്കും ശരീരഭാരം കൂടിയില്ല. എന്നാല്‍ വിശപ്പ്, ദാഹം, മധുരത്തോടുള്ള ആഗ്രഹം ഇവയെല്ലാം കുറഞ്ഞതായി കണ്ടു. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ സമയം ഒരു പ്രധാന ഘടകമാണ് എന്ന് ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയെയും വെയ്റ്റ് ലോസിനെയും എല്ലാം സ്വാധീനിക്കുന്ന ഒന്നാണ് എപ്പോള്‍ കഴിക്കുന്നു എന്നതും ഹാര്‍വഡ് ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുപോലെ തന്നെ പോഷകസമ്പന്നമാണ് ഇത്. – നേരത്തെ പറഞ്ഞ പോലെ ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്
ഇതിനൊക്കെ പുറമേരക്തസമ്മര്‍ദം കുറയ്ക്കാനും ചോക്ലേറ്റ് നല്ലതാണ്. കൂടാതെ ഹൃദ്രോഗസാധ്യത, സ്ട്രോക്ക് എന്നിവ തടയാനും ചോക്ലേറ്റ് കൊണ്ടു സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കും.