Kerala NewsLatest News
പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി സാധ്യത തള്ളാതെ സംവിധായകന്‍ രഞ്ജിത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോയെന്ന് സി.പി.എം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും രഞ്ജിത്ത് പറഞ്ഞു.
സിറ്റിംഗ് എം.എല്‍.എ എ. പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. എം.എല്‍.എ ആയി മൂന്നു ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് പകരം സംവിധായകന്‍ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്. ജില്ലയില്‍ സി.പി.എമ്മിന്‍റെ അഞ്ചു സിറ്റിംഗ് എം.എല്‍.എമാരും മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.