Latest NewsNational

മുതലകള്‍ നിഷ്​കളങ്കര്‍; മോദിയുടെ കണ്ണീരില്‍ രാഹുലിന്‍റെ പ്രതികരണം

ന്യൂഡല്‍ഹി: കോവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്തുള്ള പ്രധാനമന്ത്രിയുടെ കണ്ണീരില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്​ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അറിയിച്ചത്​. മുതലകള്‍ നിഷ്​കളങ്കരാണെന്നായിരുന്നു ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രാഹുലിന്‍റെ ഒറ്റവരി ട്വീറ്റ്​.

വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത്​ പ്രധാനമന്ത്രി ​ന​രേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്​. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

എന്നാല്‍, കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായവരെ ഒാര്‍ത്തുള്ള മോദിയുടെ കണ്ണീര്‍ മുതലക്കണ്ണീ​രെന്നായിരുന്നു നെറ്റിസണ്‍സി​െന്‍റ പ്രതികരണം. രാജ്യത്ത്​ കോവിഡ്​ പിടിമുറുക്ക​ു​േമ്ബാഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെന്‍ട്രല്‍ വിസ്​ത ഉള്‍പ്പെടെയുള്ളവ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നു. പല പ്രമുഖരും മോദിയുടേത്​ ‘അഭിനയം’ ആണെന്ന്​​ സമുഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button