CinemaLatest News

‘രണ്ട് മാസമുള്ളപ്പോഴാണ് മകന് കൊവിഡ് ബാധിച്ചത്’; ആകെ ഭയന്നുപോയിരുന്നു എന്ന് മേഘ്‌ന രാജ്

ചിരഞ്ജീവി സര്‍ജയുടെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് വെച്ച്‌ കഷ്ടപാടുകളെ തരണം ചെയ്ത് ജീവിക്കുകയാണ് മേഖ്‌ന രാജ് ഇപ്പോള്‍.

ഭര്‍ത്താവിന്റെ മരണം മേഘ്‌നയെ പൂര്‍ണ്ണമായി തളര്‍ത്തിയ സമയത്താണ് മകന്‍ ജൂനിയര്‍ ചീരു ജനിക്കുന്നത്. കൊവിഡിന്റെ ആദ്യ വരവില്‍ കുഞ്ഞിനും കൊവിഡ് ബാധിച്ചിരുന്നു. ജൂനിയര്‍ ചീരുവിന് വെറും രണ്ട് മാസം പ്രായമുള്ളപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇപ്പോഴിതാ കൊവിഡ് മഹാമാരി തന്നെ വല്ലാതെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്ന് തുറന്ന് പറയുകയാണ് മേഘ്‌ന. കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് താന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്‌ന പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കൊവിഡ് ബാധിച്ച കുട്ടികളെ എങ്ങനെ പരിശോധിക്കണം എന്ന സമീറ റെഡ്ഡിയുടെ വിഡിയോ പങ്കുവെച്ചാണ് മേഘ്‌ന ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഡിസംബറിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. താരത്തിന്റെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകിരച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button