CrimeKerala NewsLatest NewsNews
യു.എൻ.എ ഫണ്ട് തട്ടിപ്പ്,ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സംഘടനാ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസിൽ യു.എൻ.എ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ പ്രതികളോട് കോടതി ആവശ്യപ്പെട്ടു.
പ്രിതകളുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശക്തമായി എതിർക്കുകയുണ്ടായി. മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് കേസിലെ പരാതിക്കാരൻ.