Kerala NewsLatest News
ഐഎഎസുകാര്‍ക്ക് മിനിമം വിവരം വേണം; എന്‍. പ്രശാന്തിനെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ

കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെഎസ്ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണം. 400 ട്രോളര്‍ നിര്‍മിക്കുമെന്ന് വിവരമുള്ള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ..? കരാറിന് പിന്നില്‍ ഗൂഢലക്ഷ്യം. ആരോട് ചോദിച്ചിട്ടാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.