ന്യൂകാമ്പ്: വിവാദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍.ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ അറിഞ്ഞത്.
തൊട്ടുപിന്നാലെ ബാര്‍സിലോന വിട്ട താരം ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മ്മനിക്കായി കളിക്കുമെന്ന വിവരം ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 3 വര്‍ഷത്തെ കരാര്‍ ഇതിഹാസ താരം പി.എസ്.ജിയുമായി ഉണ്ടാക്കുമെന്നാണ് വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് മെസ്സിയുമായി ഒരു ധാരണയിലും ഇതുവരെ എത്തിയിട്ടില്ലെന്നാണ് പി.എസ്.ജി അറിയിച്ചത്.
ഇതേ കുറിച്ചുള്ള താരത്തിന്റെ വിശദീകരണമാണ് മാധ്യമങ്ങളോട് താരം ഇന്ന് പങ്കുവയ്ക്കുക. അതേസമയം കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാര്‍സിലോനയും ലയണല്‍ മെസ്സിയും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാലും അത് നടക്കാതെ പോകുകയായിരുന്നു.
അതേസമയം താരത്തിന്റെ ജീവിത വഴികളില്‍ ക്ലബിനുണ്ടായിരുന്ന സ്ഥാനം ചെറുതല്ല. അതിനാല്‍ തന്നെ പ്രതിഫലം കുറച്ച് താരം ക്ലബില്‍ തന്നെ തുടരുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ആ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രതീക്ഷ മാറ്റി മറിച്ചാണ് കഴിഞ്ഞ ദിവസം താരം ബാര്‍സിലോന വിട്ടത്.