Latest NewsNewsSportsWorld
റൊണാൾഡോയെ പിന്നിലാക്കി മെസ്സി; പെനാൽറ്റിയിൽനിന്ന് അല്ലാത്ത ഗോളുകളുടെ എണ്ണത്തിലാണ് മെസ്സി പുതുചരിത്രം കുറിച്ചത്

ന്യൂജഴ്സി : പെനൽറ്റിയിൽനിന്ന് അല്ലാതെ നേടിയ ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി. യുഎസ് മേജർ ലീഗ് സോക്കറിൽ, ന്യൂ യോർക്ക് റെഡ് ബുൾസിനെ 5-1ന് ഇന്റർ മയാമി തോൽപിച്ച മത്സരത്തിൽ നേടിയ 2 ഗോളുകളോടെയാണ് മുപ്പത്തിയെട്ടുകാരൻ മെസ്സി പുതുചരിത്രം കുറിച്ചത്. പെനൽറ്റിയിൽനിന്ന് അല്ലാതെയുള്ള മെസ്സിയുടെ ഗോൾനേട്ടം 764 ആയി. ക്രിസ്റ്റ്യാനോയെക്കാൾ ഒരു ഗോൾ ലീഡ്. എന്നാൽ, കരിയറിലെ ആകെ ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയാണ് ഒന്നാമത്; 1281കളികളിൽ 938 ഗോളുകൾ. മെസ്സിക്ക് 1114 മത്സരങ്ങളിൽ 874ഗോൾ. ഇന്റർമയാമിക്കായി കഴിഞ്ഞ 7ൽ 6 കളികളിലും ഒന്നിലേറ ഗോളുകൾ നേടിയ മെസ്സി മികച്ച ഫോമിലാണിപ്പോൾ. സൗദി പ്രൊ ലീഗ് ക്ലബ് അൽനസ്റിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കള ത്തിൽ സജീവമായതിനാൽ ഈ റെക്കോർഡ് ഇനിയും പലവട്ടം തിരുത്തപ്പെടാം.