കണ്ടന്റുകൾ കോപ്പിയടിച്ചാൽ അക്കൗണ്ട് പൂട്ടും; പുതിയ നീക്കവുമായി മെറ്റ
കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ പൂട്ടാൻ മെറ്റ. ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ച കണ്ടന്റുകൾ കണ്ടെത്തുന്നതിന്റേയും ഭാഗമായാണ് നടപടി. ഇതിനായി പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു.
ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ വിശ്വസ്തമാക്കുന്നതിന്റെ ഭാഗമായാണ് പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റുന്നത്. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ അതിൽ അഭിപ്രായം രേഖപെടുത്തുകയോ ആകാം എന്നാൽ അവരുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കിയിരിക്കുകയാണ്.
ഇനി ഇത്തരത്തരത്തിൽ കോപ്പിയടിച്ചാൽ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും , മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് പുറത്താക്കുമെന്നും , യഥാർത്ഥ വീഡിയോകളുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വിഡിയോകൾക്കൊപ്പം നൽകുമെന്നും മെറ്റ വ്യക്തമാക്കി. ഇവ യാഥാർഥ്യമായാൽ വീഡിയോയുടെ താഴെ Original by എന്ന ഡിസ്‌ക്ലൈമര്‍ ഇനി മുതൽ ഉണ്ടാവും.
Tag: Meta announces new move: Accounts will be closed if content is copied