ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയം; പരസ്യമായി പ്രഖ്യാപിച്ച് മേതിൽ ദേവിക
തിരുവനന്തപുരം: കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.
രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിെന്റ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. മുകേഷിെന്റ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.മുകേഷിന്റെ കുടുംബത്തോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ദേവിക പറഞ്ഞു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അതിന്റെ വരുംവരായ്മകള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നതായും മേതില്‍ ദേവിക പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ വഴി മുകേഷിന് മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ദേവിക താമസിക്കുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് ദേവികയുടെ തീരുമാനം. മുകേഷ് ലളിതകലാ അകാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി അടുത്തത്. വൈകാതെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.
2013 ഒക്‌ടോബര്‍ 24 നാണ് മുകേഷ്-മേതില്‍ ദേവിക വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ദേവിക. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പിരിഞ്ഞശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.