Latest NewsNationalNews

മരിച്ചവരെ ഐസിയുവില്‍ കിടത്തി പണം പിടുങ്ങുന്നു;രാംദേവിനെ പിന്തുണച്ച്‌ ബിജെപി എംഎല്‍എ

യുപി: ആധുനിക വൈദ്യത്തിന് എതിരായ അധിപേക്ഷത്തില്‍ യോഗാഭ്യാസകന്‍ ബാബാ രാംദേവിന് പിന്തുണയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബൈരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിങ്ങാണ് രാംദേവ് ഉയര്‍ത്തിയ വിമര്‍ശനം ശരിയാണെന്ന വാദം മുന്നോട്ടുവച്ചത്. വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രാംദേവ് വിമര്‍ശനത്തില്‍നിന്നു പിന്‍മാറിയിരുന്നു.

മരിച്ചവരെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തി പണം പിടുങ്ങുന്നവരെ രാക്ഷസനാമാര്‍ എന്നു മാത്രമേ വിളിക്കാനാവൂ എന്ന് സുരേന്ദ്ര സിങ് പറഞ്ഞു. ചികിത്സ ചെലവേറിയതാക്കി സമൂഹത്തെ കൊള്ളയടിക്കുന്നവരാണ് ധാര്‍മികതയെക്കുറിച്ചു പ്രസംഗിക്കുന്നത്. പത്തു രൂപയുടെ ഗുളിക നൂറു രൂപയ്ക്കാണ് ഇവര്‍ വില്‍ക്കുന്നത്. വെള്ളവസ്ത്രം ധരിച്ച ക്രിമിനലുകളാണ് ഇവര്‍- സിങ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അലോപ്പതി ഉപയോഗമുള്ളതാണ്, ആയുര്‍വേദവും അങ്ങനെ തന്നെ. ഇതു മനസ്സിലാക്കി വേണം ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍. ബാബാ രാംദേവ് ഇന്ത്യന്‍ ചികിത്സാ സംവിധാനങ്ങളുടെ പ്രധാന പ്രചാരകനാണ്. അദ്ദേഹം സനാതന ധര്‍മം പുലര്‍ത്തുന്നയാളാന്നെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

കോവിഡ് വന്ന ലക്ഷങ്ങള്‍ മരിച്ചുപോയത് അലോപ്പതി മരുന്നു കഴിച്ചിട്ടാണെന്ന് രാംദേവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് പരാമര്‍ശം പിന്‍വലിച്ചു. രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button