അതിവേഗം മെട്രോ രണ്ടാം ഘട്ട നിർമാണം 5 തൂണുകളുടെ നിർമ്മാണം പൂർത്തിയായി

സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കൊച്ചി മെട്രോ. ഇപ്പോൾ ഇതാ രണ്ടാംഘട്ട മെട്രോ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. തല നഖത്തിലെ യാത്ര സുഖമാക്കിയതിൽ മെട്രോയുടെ പങ്ക് വലുതാണ്. 2017 ലാണ് മെട്രോയുടെ കുതിപ്പ് തുടങ്ങിയത്. ഇപ്പോൾ ഇതാ കൊച്ചി അതിന്റെ രണ്ടാംഘട്ട നിർമ്മാണം അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ പൂർത്തീകരിച്ച പദ്ധതികളിൽ ഒന്നാണ് കൊച്ചി മെട്രോ. റെയിൽ,റോഡ്, ജലകതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ പദ്ധതി കൂടിയാണ് കൊച്ചി മെട്രോ. രണ്ടാംഘട്ട നിർമ്മാണം പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയാണ്. ഇതുവരെ 5 പില്ലറുകളുടെ പണി പൂർത്തിയായി കഴിഞ്ഞു. 1957 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് 11. 2 കിലോമീറ്റർ ആണ് പാത ചെമ്പുമുക്ക്,വാഴക്കാല, പടമുകൾ കാക്കനാട് ജംഗ്ഷൻ,കൊച്ചിൻസെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ