ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി;പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍.
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍. വന്യൂ സെക്രട്ടറി എ ജയതിലകിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റവന്യൂ ഉദ്യോഗസ്ഥ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പുനസ്ഥാപിക്കണമെന്നും അതേസമയം മുട്ടില്‍ മരംമുറി രേഖകള്‍ പുറത്തു വരുന്നതില്‍ റവന്യൂ സെക്രട്ടറിക്ക് ആശങ്കയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
വിവരാവകാശ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. രേഖകള്‍ നല്‍കിയതിനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.ഇതിലൂടെ മറ്റ് ഉദ്യോഗസ്ഥരും നിയമം നടപ്പിലാക്കാന്‍ ഭയപ്പെടും എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ റവന്യൂ സെക്രട്ടറി എ ജയതിലകിന്റെ കോലം കത്തിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാല്‍
പ്രതിഷേധ പരിപാടി നടത്തരുതെന്നാവശ്യപ്പെട്ട് കണ്ടോണ്‍മെന്റ് പോലീസ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന് കത്തയച്ചിരുന്നു.
പക്ഷേ ആക്ഷന്‍ കൗണ്‍സില്‍ അത് അംഗീകരിച്ചില്ല. അതേസമയം റവന്യൂ ഉദ്യോഗസ്ഥര്‍ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കുന്നത്.