CovidLatest NewsNationalNews

കോ​വി​ഡ് ബാധിതര്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പുതിയ കേസുകള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോഗബാധിതരുടെ എണ്ണം 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാജ്യത്തെ ആ​കെ കോവിഡ് രോഗികളുടെ എണ്ണം 73,07,098 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 680 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇതോടെ രാജ്യത്തെ ആ​കെ കോവിഡ് മ​ര​ണം 1,11,266 ആയി ഉയര്‍ന്നു.നി​ല​വി​ല്‍ 8,12,390 പേ​ര്‍ വിവിധ സംസ്ഥാനങ്ങളിലായി ചി​കി​ത്സ​യി​ലാ​ണ്. 63,83,442 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി.

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍‌ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി(ഐ​സി​എം​ആ​ര്‍)ന്റെ റിപ്പോര്‍ട്ട് പ്രകാരം ബു​ധ​നാ​ഴ്ച മാ​ത്രം 11,36,183 സാ​മ്പി ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 9,12,26,305 സാ​മ്പിളുകൾ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button