Kerala NewsLatest News
ഇന്ധനവില വര്‍ധനവ് തുടരുന്നു; ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ വില 102 കടന്നു. ലിറ്ററിന് 102.19 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 96.1 രൂപയും.
കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 100.42 രൂപയായി. ഡീസല്‍ ലിറ്ററിന് 96 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ്.
മേയ് നാലിന് ശേഷം ഇന്ധന വിലയില്‍ വര്‍ധനവാണ് സംഭവിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്.